
ഇടുക്കിയില്‍ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.
അസം സ്വദേശി അഷ്കര്‍ അലി (26) ആണ് മരിച്ചത്.
അടിമാലിക്ക് സമീപം ചീയപ്പാറയില്‍ രാവിലെ 11.30ഓടെയായിരുന്നു സംഭവം.
കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനും മോട്ടോറുകളുമായി മൂന്നാറില്‍ നിന്ന് വാഴക്കുളത്തേക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അടിമാലിക്കും നേര്യമംഗലത്തിനും ഇടയില്‍ ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചിവളവില്‍ വച്ചായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സ് അംഗങ്ങളുമടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഷ്‌കറിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഷ്‌കര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
Third Eye News Live
0