
ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ മിനിവാനാണ് അപകടത്തിൽപ്പെട്ടത്.
ട്രിച്ചിയിൽ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് മിനിവാനിൽ 13 പേരാണ് ഉണ്ടായിരുന്നുന്നത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
അപകടത്തെ തുടർന്ന് പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


