
ഇടുക്കി: വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) എ.ഷൈൻ കുമാറിന്റ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുഖത്ത് സ്പ്രേ അടിച്ച് വായിൽ ടേപ്പ് ഒട്ടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 45000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പഴുതുകളടച്ച കേസന്വേഷണത്തിലൂടെ പ്രതിയെ പിടികൂടി ശിക്ഷ വാങ്ങി നൽകിയത് വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.ഷൈൻ കുമാറാണ്.
വണ്ടൻമേട് വില്ലേജ്, മാലി കരയിൽ കീഴ്മാലി ഭാഗത്ത് മണി (56) യെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വായിൽ ടേപ്പ് ഒട്ടിച്ച് മുഖത്ത് സ്പ്രേ അടിച്ചു വീട്ടിൽ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 7 മാസത്തെ അധിക തടവും ആണ് ശിക്ഷിച്ചത്.
2024 ൽ വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.ഷൈൻ കുമാർ ആണ് കേസിൽ അന്വേഷണം നടത്തിയത്.




