ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു: പെൺകുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസുകാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു

Spread the love

 

ഇടുക്കി: ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകി. ഇടുക്കി ഹൈറേഞ്ച് ആശുപത്രിയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് ഡോക്ടർ അറിയിച്ചു.

video
play-sharp-fill

 

പതിനാലുകാരി ഗർഭിണിയായത്  പതിനാലുകാരനായ ബന്ധുവിൽ നിന്നാണെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.

 

പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group