
ഇടുക്കി: ഇടുക്കി രാജാക്കാട് മിനി ടൂറിസ്റ്റ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം.അപകടത്തിൽ 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 5 പേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്.
വൈകിട്ട് നാലേമുക്കാലോടെയാണ് അപകടം. വട്ടക്കണ്ണിപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. പോസ്റ്റിലിടിച്ച ബസ് റോഡിന് സമീപത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ചെന്നൈയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം 19 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group