
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസ് പ്രതിയെ മണർകാട് ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പിടിയിൽ. വ്ണ്ടന്മേട് സ്വദേശിയായ മധു (കുരുവി ജോയി -46)യെയാണ് മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.പി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ആറെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് മധു വീടു വിട്ടത്. തുടർന്നു മണർകാട് ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതായി മണർകാട്ടെ രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, പൊലീസ് സംഘം അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയാിരുന്നു. എസ്.ഐ വർഗീസ് എബ്രഹാം,
സി.ഐ എ.പി മനോജ് കുമാർ സി.പി.ഒമാരായ സതീഷ്‌കുമാർ, അനൂപ് കുമാർ, പ്രജിൻ ദാസ്, എന്നിവർ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റ്ും.