video
play-sharp-fill

സാമ്പത്തിക സംവരണത്തെ പിന്തുണച്ചവർക്ക് വോട്ട് നൽകില്ല: ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി

സാമ്പത്തിക സംവരണത്തെ പിന്തുണച്ചവർക്ക് വോട്ട് നൽകില്ല: ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: സാമൂഹ്യ സമത്വത്തിന് അനിവാര്യമായ മാർഗ്ഗം സാമുദായിക സംവരണമാണെന്ന വസ്തുത വിസ്മരിച്ച് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുകയും, ദലിത് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ കക്ഷികൾക്കും മുന്നണികൾക്കും വോട്ട് നൽകേണ്ടതില്ലെന്നും, അംബേദ്കർ ദർശനങ്ങളെ അംഗീകരിക്കുന്ന ഇതര രാഷ്ടീയ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് വി.കെ. വിമലൻ, അറിയിച്ചു.

പാലാ അമ്പാടി ആഡിറ്റോറിയത്തിൽ നടന്ന ഐഡി എഫ് കോട്ടയം ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യവേയാണ്, നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സംസ്ഥാന കമ്മറ്റി തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന മോഡറേറ്റർ കല്ലറ ശശീന്ദ്രൻ ഐ ഡി എഫ് രാഷ്ട്രീയ നയം വിശദീകരിച്ചു. ജില്ലാ പ്രസിഡൻ്റ് ജയരാജ് ഇളംകാട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മെൽവിൻ മാത്യൂ, എൻ കെ.റോബിൻസൻ, സി എം.ബിനോ, സെക്രട്ടറി പി.എ ദാമോധരൻ, മാത്യൂ ചേന്നാട്, തങ്കച്ചൻ കുഴിമാവ്, സി.എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags :