വൈക്കം ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉൽസവത്തിന് കൊടികയറി :28 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

Spread the love

വൈക്കം : ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉൽസവം കൊടികയറി ആരംഭിച്ചു. തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി, മേൽശാന്തി യദുകൃഷ്ണൻ എന്നിവർ കൊടിയേറ്റിന് കാർമികത്വം വഹിച്ചു.

video
play-sharp-fill

അസിസ്റ്റൻഡ് ദേവസ്വം കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ കെടാവിളക്കിലും വെച്ചൂർ സുദർശനൻ കലാ മണ്ഡപത്തിലും ദീപം തെളിയിച്ചു.

സബ് ഗ്രൂപ് ഓഫിസർ എസ്. അനിൽ കുമാർ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വെങ്കിടേശ്വരൻ കാവുമ്പള്ളിൽമഠം, ഗോപി പുളിന്തറയിൽ , വി.ടി.അശോകൻ , അമൽ കണിയാന്തറ എന്നിവർ നേതൃത്വം നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
ഇന്ന്(24 -3-26) വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, സോപാന സംഗീതം, 6.30 നും 7.30 നും ഫ്യൂഷൻ തിരുവാതിര 8.15 ന് ഗാനസന്ധ്യ.
25 ന് രാവിലെ 6ന് പാരായണം 12.30 ന് അന്നദാനം 5 ന് കാഴ്ച ശ്രീ ബലി, 6.30 ന് ഫ്യൂഷൻ തിരുവാതിര 8ന് തൃശൂർ സദ്ഗമയുടെ നാടകം – സൈറൺ