തൊടുപുഴ ഇടവെട്ടി കവലയ്ക്ക് സമീപം കേബിളില്‍ ലോറി തട്ടി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

Spread the love

തൊടുപുഴ: ഇടവെട്ടി കവലയ്ക്ക് സമീപം കേബിളില്‍ ലോറിയുടെ മുകള്‍ ഭാഗം ഉടക്കി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്.

ചെമ്പാലശ്ശേരി മസ്ജിദിന് സമീപമാണ് പ്ലൈവുഡ് വേസ്റ്റുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടത്.

പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന കെ ഫോണ്‍ അടക്കമുള്ള കേബിളുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി മുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് വീണ് ബൈക്ക് യാത്രികനായ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.