
സ്വന്തം ലേഖകൻ
കൊച്ചി: ഇടപ്പള്ളിയിലെ ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ എളമക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. സുഹൃത്തുക്കളായ യുവാവും യുവതിയും ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവരുടെ അടുത്തേക്കെത്തിയ ഒരു സംഘവുമായി വാക്കേറ്റത്തിലായി. തുടര്‍ന്ന് ഇത് അടിപിടിയിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാറിലെ ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന്, യുവാവിനെയും യുവതിയെയും മറ്റ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ മുനമ്പം സ്വദേശികളാണ്.