ഇടപ്പള്ളിയിൽ വൻ തീപ്പിടിത്തം; വർക്ക് ഷോപ്പും കാർ അക്സസറീസ് കടയും കത്തിനശിച്ചു; മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Spread the love

കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ വാണിജ്യ സ്ഥാപനങ്ങളിൽ തീപ്പിടിച്ച് വ്യാപക നാശനഷ്ടം. തര്യൻ ജോൺ മലമേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.

video
play-sharp-fill

റെജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഹിറോഷി മോട്ടോഴ്സ്’ എന്ന കാർ ഓഡിയോ ആൻഡ് വീഡിയോ ഇലക്ട്രോണിക്സ് സ്ഥാപനവും ജോളി ജോർജിന്റെ ഉടമസ്ഥതയിലുള്ള ‘മോട്ടോലാൻഡ്’ ടൂവീലർ വർക്ക് ഷോപ്പുമാണ് കത്തിനശിച്ചത്.

തൃക്കാക്കര, ഏലൂർ, ഗാന്ധിനഗർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി എത്തിയ നാല് യൂണിറ്റ് സേനാംഗങ്ങൾ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group