video
play-sharp-fill

ഇടപ്പള്ളിയില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം; പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്ന് പ്രാഥമിക നിഗമന൦

ഇടപ്പള്ളിയില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം; പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്ന് പ്രാഥമിക നിഗമന൦

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഇടപ്പള്ളി കുന്നു൦പുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.

ലോഡ്ജ് ആയി പ്രവ൪ത്തിക്കുന്ന കെട്ടിടത്തിനാണ് തീപ്പിടുത്തമുണ്ടായത്. പുലര്‍ച്ചെ ആളുകള്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ആറ് മണിയോടാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ നാല് നിലകളിലേക്കും തീപടര്‍ന്നു.

ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥന്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്‌ഇബിയുടെ ഓഫീസിലും വിവരമറിച്ചു.

വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.

തീ ഉയന്നതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ ആയിരുന്നു ലോഡ്ജിൻ്റെ പ്രവ൪ത്തനമെന്ന് ജില്ല ഫയ൪ ഓഫീസ൪ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമന൦.