video
play-sharp-fill

ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ചു; ഒളിവിൽപ്പോയ നാല്പത്തിയഞ്ചുകാരൻ പിടിയിൽ

ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ചു; ഒളിവിൽപ്പോയ നാല്പത്തിയഞ്ചുകാരൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ച ശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ.
ഇടമലക്കുടി സ്വദേശി ടി രാമൻ (45)നെ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി പകുതിയോടെയായിരുന്നു 17കാരിയുമായിട്ടുള്ള ഇയാളുടെ വിവാഹം.

ഇയാൾക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ പൊലീസ് പോക്‌സോ കേസെടുത്തെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കുടിയിലേക്ക് തിരികെയെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പുലർച്ചെ മൂന്നിന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കേസെടുത്തതിന് ശേഷം ഇയാൾ പലതവണ കുടിയിൽ വന്നു പോയിരുന്നു.

എന്നാൽ വിവരമറിഞ്ഞ് പൊലീസ് രാജമല പെട്ടിമുടിയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് എത്തുമ്പോഴേക്കും ഇയാൾ വനത്തിനുള്ളിലേക്ക് കടക്കും. ദേവികുളം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇടമലക്കുടിയിലെ ആദ്യ പോക്സോ കേസാണിത്.