ഇടമലക്കുടി ശൈശവവിവാഹം; പ്രതി ഒളിവില്‍; പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമില്‍ എത്തിച്ചു; 47 കാരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി

Spread the love

സ്വന്തം ലേഖിക

മൂന്നാര്‍: ഇടമലക്കുടി കണ്ടത്തിക്കുടിയില്‍ 16 കാരിയെ 47 വയസുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ മൂന്നാര്‍ പൊലീസിന് കഴിഞ്ഞില്ല.

പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമില്‍ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐ ഷാഹുല്‍ ഹമീദിന്റ നേതൃത്വത്തില്‍ പത്ത് പേരടങ്ങുന്ന സംഘം കുടിയില്‍ പ്രതിയെ തേടി എത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയി എന്നാണ് വിവരം. തുടര്‍ന്ന് പൊലീസ് വിവാഹം നടന്നത് സംബന്ധിച്ച്‌ തെളിവുകള്‍ ശേഖരിക്കുകയും പെണ്‍കുട്ടിയുമായി രാത്രിയോടെ മൂന്നാറിലെത്തുകയും ചെയ്തു.

അടിമാലി ഷെല്‍റ്റര്‍ ഹോമിലെത്തിച്ച പെണ്‍കുട്ടിയെ പിഡബ്ലുസിക്ക് കൈമാറും. വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചെത്തിയ പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

കുടിനിവാസികള്‍ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങള്‍ ലഭിക്കാന്‍ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.