ഐസ് ട്രേ ‘ഐസ്’ ഉണ്ടാക്കാൻ മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്; ഐസ് ട്രേ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ

Spread the love

അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഫ്രിഡ്ജ്. ഇതുകൊണ്ട് അടുക്കളയിൽ പലതരം ഉപയോഗങ്ങൾ ഉണ്ട്.

ഫ്രിഡ്ജിലെ ഐസ് ട്രേ ഉപയോഗിച്ച് ഐസ് ക്യൂബ് ഉണ്ടാക്കാം. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് തണുപ്പിന് വേണ്ടി ആശ്രയിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്. എന്നാൽ ഐസ് ക്യൂബുകൾ മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്. ഐസ് ട്രേ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

ബ്രോത്ത് ക്യൂബുകൾ 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം തയ്യാറാക്കുമ്പോൾ രുചിക്ക് വേണ്ടി പലതരം ചേരുവകളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് എളുപ്പത്തിൽ ഉപയോഗിക്കണെമെങ്കിൽ ഈ വഴി നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ഉപയോഗത്തിന് ശേഷം ബാക്കിവന്ന ചേരുവകൾ ചാറ് രൂപത്തിലാക്കിയതിന് ശേഷം ഐസ് ട്രേയിലാക്കി ഫ്രീസ് ചെയ്യാൻ വയ്ക്കണം. ഇത് എത്ര ദിവസം വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. ആവശ്യം വരുമ്പോൾ എളുപ്പത്തിൽ ഉപയോഗിക്കുകയും ചെയ്യാം.

ഹെർബ് ബട്ടർ ക്യൂബ് 

പുതിന, മല്ലിയിലെ എന്നിവ ചേർക്കാത്ത ഭക്ഷണങ്ങൾ അധികമുണ്ടാവില്ല. എപ്പോഴും കറികളിൽ ചേർക്കുന്നവയാണ് ഈ ഔഷധ സസ്യങ്ങൾ. ഇത് വെണ്ണയോടൊപ്പം ചേർത്ത് ഐസ് ട്രേയിലാക്കി സൂക്ഷിക്കാം. എത്ര ദിവസം വേണേലും ഇവ കേടുവരാതിരിക്കും.

തൈര് 

ചൂടുകാലത്ത് തൈര് കഴിക്കുന്നത് ചൂടിന് ശമനം നൽകുന്നു. ഇത് നിങ്ങൾക്കിഷ്ടമുള്ള ചേരുവകൾ ചേർത്ത് കഴിക്കാൻ സാധിക്കും. കട്ട തൈര് എടുത്തതിന് ശേഷം അതിലേക്ക് തേനും പഴങ്ങളും ചേർത്ത് ഐസ് ട്രേയിലാക്കി സൂക്ഷിക്കാം. ചൂടുള്ള സമയങ്ങളിൽ ഇങ്ങനെ കഴിക്കുന്നത് നല്ലതായിരിക്കും.

കോഫി ക്യൂബ് 

തണുത്ത കോഫീ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഇങ്ങനെ ചെയ്യുന്നത് ഉപകാരപ്പെടും. ബ്ലാക്ക് കോഫിയും ചായയും ചേർത്തതിന് ശേഷം തണുപ്പിക്കാൻ വയ്ക്കാം. ശേഷം ഐസ് ട്രേയിലാക്കി ഫ്രിഡ്ജിൽ വയ്ക്കണം. ഇത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.