ഹൃദ്രോഗം, പ്രമേഹം എന്നിവ പ്രതിരോധിക്കുന്നതിൽ കേമനാണീ നീല വാഴപ്പഴം

Spread the love

നീലനിറത്തിലുള്ള ഒരു വാഴപ്പഴമുണ്ട്. ജാവയാണ് ജന്മദേശം. ഹവായയിലും കാണപ്പെടുന്നുണ്ട് ഹവാവിയൻ പഴം. വാനില ഐസ്ക്രീമിന്റെ രുചിയുള്ളത് കൊണ്ട് ഐസ്ക്രീം വാഴപ്പഴം എന്നും അറിയപ്പെടുന്നു.പഴുക്കാത്ത വാഴപ്പഴത്തിന് നീലനിറമാണുള്ളത് പഴുക്കുമ്ബോള്‍ മഞ്ഞ നിറവും തൊലി കളയുമ്ബോള്‍ സാധാരണ വാഴപ്പഴത്തിന്റെയം കണക്കാണിരിക്കുന്നത്.

video
play-sharp-fill

നല്ല ആരോഗ്യഗുണമുള്ളതാണ് ഈ പഴം ഫൈബർ, മാംഗനീസ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, കൂടിയ അളവില്‍ കലോറി, ചെറിയ അളവില്‍ ഇരുമ്ബ്, ഫോസ്ഫറസ്, തയാമിൻ, സെലിനിയം എന്നിവ ഇതില്‍ അടങ്ങുന്നുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങുന്നുണ്ട്. ശരീരകോശങ്ങളുടെ നാശം തടയുന്നതിലും. ഹൃദ്രോഗം, പ്രമേഹം, എന്നിവ തടയുന്നതിലും ആന്റിഓക്സിഡന്റ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏഷ്യ ഓസ്ട്രേലിയ,ഹവായി എന്നിവടങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശില്‍ സോലാപൂർ ജില്ലയിലെ കർമല താലൂക്കില്‍ ബ്ലൂ ജാവപ്പഴം കൃഷി വിജയകരമായി ചെയ്യുന്നു.