video
play-sharp-fill

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ന്ന ഐസ്ക്രീമും കൂള്‍ഡ്രിങ്ക്സും..

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ന്ന ഐസ്ക്രീമും കൂള്‍ഡ്രിങ്ക്സും..

Spread the love

ബംഗളൂരിൽ ഐസ്ക്രീമില്‍ സോപ്പ് പൊടി മുതല്‍ എല്ലുകള്‍ ദുർബലമാക്കുന്ന മരുന്നുകള്‍ വരെ.ബെംഗളൂരുവില്‍ 220 ഐസ് ക്രീം കടകളുള്ളതില്‍ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്.പരിശോധനയില്‍ നിലവാരം കുറഞ്ഞ ഐസ്ക്രീം, ഐസ് കാൻഡി, കൂള്‍ ഡ്രിങ്കുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു.

ഐസ്ക്രീമിന്റെ ലുക്ക് കൂടുതല്‍ ആകർഷകമാക്കാൻ സോപ്പ് പൊടി അടക്കമുള്ളവ ഉപയോഗിക്കുന്നതായാണ് വ്യക്തമായിട്ടുള്ളത്.കൂള്‍ ഡ്രിങ്കുകളില്‍ നുരയുണ്ടാവാൻ ഫോസ്ഫോറിക് ആസിഡ് വ്യാപകമായി ഉപയോഗിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. എല്ലുകള്‍ ദുർബലമാക്കുന്നതാണ് ഫോസ്ഫോറിക് ആസിഡിന്റെ ഉപയോഗം.പലയിടങ്ങളിലും വളരെ മോശം സാഹചര്യങ്ങളിലാണ് ഐസ്ക്രീം അടക്കമുള്ളവ സൂക്ഷിച്ചിരിക്കുന്നത്.

വിവിധ ഐസ്ക്രീം ഷോപ്പുകള്‍ക്കായി 38000 രൂപയാണ് പിഴയീടാക്കിയിട്ടുള്ളത്. സോപ്പു പൊടികള്‍, കൊഴുപ്പ്, യൂറിയ എന്നിവ ഉപയോഗിച്ച്‌ കൃത്രിമമായി നിർമ്മിച്ച പാലില്‍ പഞ്ചസാരയ്ക്ക് പകരം കെമിക്കലുകളും തുണികളില്‍ ഉപയോഗിക്കുന്ന ഡൈകളുമാണ് നിറത്തിനായും ഉപയോഗിക്കുന്നത്.ഇതിനോടൊപ്പം അളവില്‍ കവിഞ്ഞ രീതിയില്‍ ഐസ് കാൻഡികളിലും കൂള്‍ ഡ്രിങ്കുകളിലും ഉപയോഗശൂന്യമായ വെള്ളവും കെമിക്കലുകളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സോപ്പുപൊടി മനുഷ്യ ശരീരത്തിനുള്ളിൽ ചെല്ലുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. വൃക്കയും കരളും അടക്കം തകരാറിലാക്കു മെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group