
കോട്ടയം: ദാഹശമനത്തിനു ഇളനീർ എന്നപോലെ ഉപയോഗിക്കുന്ന ഒന്നാണ് പനനൊങ്ക്.
ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം പ്രാദാനം ചെയ്യുന്നുതിലും മികച്ചതാണ്. ഇതില്‍ വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മൈക്രോന്യൂട്രിയൻസ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതും പനനൊങ്കിന്റെ പ്രത്യേകതയാണ്. പനനൊങ്കിലെ പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലെ ജലാംശം അമിത വണ്ണം കുറയ്ക്കാൻ ഉത്തമമാണ്. പനനൊങ്കില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, കരോട്ടിനോയ്ഡ്‌സ് എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. ഗർഭിണികളിലെ അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പനനൊങ്ക് കഴിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ക്ഷീണമകറ്റി ഊർജം നല്‍കുന്നതിനും മനംപുരട്ടല്‍,ഛർദി എന്നിവ അകറ്റുന്നതിനും നല്ലതാണ്.