ഏഷ്യാ കപ്പിലെ മിന്നും പ്രകടനത്തിന് അഭിഷേക് ശർമക്കും; ഓസ്ട്രേലിയയെ നിലംതൊടാതെ അടിച്ച സ്മൃതിക്കും ഐസിസി പുരസ്കാരം

Spread the love

മുംബൈ: സെപ്തംബറിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ഐ സി സി പുരസ്കാരം ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയ്ക്കും സ്മൃതി മന്ദാനയ്ക്കും. ഏഷ്യാ കപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ പുരുഷ ട്വന്റി 20 ടീമിന്റെ ഓപ്പണറായ അഭിഷേക് ശർമയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് സമൃതിക്ക് തുണയായത്.

പുരുഷ – വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഓപ്പണർമാർക്ക് ഒന്നിച്ച് ഐ സി സി പുരസ്കാരം ലഭിച്ചത് ആരാധകർക്ക് വലിയ ആവശേമാണ് സമ്മാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം കളിച്ച 7 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 44.85 ശരാശരിയിൽ 314 റൺസാണ് അഭിഷേക് നേടിയത്. ഏഷ്യ കപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ താരം, ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോയിന്റോടെ ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ തന്നെ കുൽദീപ് യാദവ്, സിംബാബ്‍വെ താരം ബ്രയാൻ ബെന്നറ്റ് എന്നിവരെ മറികടന്നാണ് അഭിഷേക് പുരസ്കാരം സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് സെഞ്ചറിയും ഒരു അർധസെഞ്ചറിയും നേടിയാണ് സ്മൃതി മന്ദാന തിളങ്ങിയത്. ഒരു ഇന്ത്യൻ ബാറ്ററുടെ വേഗമേറിയ സെഞ്ചറി എന്ന നേട്ടവും സ്മൃതി ഈ പരമ്പരയിൽ സ്വന്തമാക്കിയിരുന്നു.