വനിതാ ലോകകപ്പ്; പാകിസ്ഥാന് വീണ്ടും തോല്‍വി; 150 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്

Spread the love

കൊളംബോ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടും തോല്‍വി വഴങ്ങി പാകിസ്താൻ.മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 150 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. പാകിസ്ഥാന്‍ ബാറ്റിംഗ് ആരംഭിച്ച് പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും മഴ എത്തിയതോടെ രണ്ടാം ഇന്നിംഗ്‌സ് 20 ഓവറാക്കി ചുരുക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് നിരയില്‍ 22*(33) റണ്‍സ് നേടി പുറത്താകാതെ നിന്ന സിദ്ര നവാസ് ആണ് ടോപ് സ്‌കോറര്‍. മുനീബ അലി 5(5), ഒമയ്മ സൊഹൈല്‍ 6(12), സിദ്ര അമീന്‍ 13(24), ആലിയ റിയാസ് 3(11), നതാലിയ പെര്‍വായിസ് 20(24) ക്യാപ്റ്റന്‍ ഫാത്തിമ സന 2(4), റമീന്‍ ഷമീം 3(7) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണാഫ്രിക്കയ്ക്കായി മറിസൈന്‍ ക്യാപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷാംഗ്‌സെ രണ്ട് വിക്കറ്റുകളും അയാബോഗ ഖാക ഒരു വിക്കറ്റും നേടി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്, സുന്‍ ലൂസ്, മറിസൈന്‍ ക്യാപ് എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നദീന്‍ ഡി ക്ലെര്‍ക്ക് ആണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടത്തിയത്.ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്സിന്റെ വിക്കറ്റ് 0(4) രണ്ടാം ഓവറില്‍ നഷ്ടമായി.

രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വാള്‍വാര്‍ട്ട് 90(82) സുന്‍ ലൂസ് 61(59) സഖ്യം 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.അനെറി ഡെര്‍ക്സെന്‍ 9(17), കരാബോ മെസെ 0(3), ക്ലോയി ട്രയോണ്‍ 21(16), നാദിന്‍ ഡി ക്ലെര്‍ക്ക് 41(16) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മറിസൈന്‍ ക്യാപ് 68*(43) റണ്‍സ് നേടി പുറത്താകാതെ നിന്നു.

നോന്‍ഡുമിസോ ഷന്‍ഗാസ്, ഓന്‍കുലുലേകോ ലാബ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. പാകിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാല്‍, നഷ്റ സന്ധു എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഒരു വിക്കറ്റ് കിട്ടി.