
അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 55 പന്തില്‍ 53 റണ്‍സ് ; ശുഭ്മാന്‍ ഗില്ലിനു ലോകകപ്പിലെ കന്നി അര്‍ധ സെഞ്ച്വറി
സ്വന്തം ലേഖകൻ
പുനെ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു അര്‍ധ സെഞ്ച്വറി. ലോകകപ്പിലെ ആദ്യ അര്‍ധ ശതകമാണ് താരം നേടിയത്. പിന്നാലെ ഗില്‍ പുറത്താകുകയും ചെയ്തു. 257 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയില്‍.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 88 റണ്‍സെടുത്തു. 40 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതം രോഹിത് 48 റണ്‍സെടുത്തു മടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ഫോറും രണ്ട് സിക്സും സഹിതം ഗില്‍ 55 പന്തില്‍ 53 റണ്‍സുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് എടുത്തത്. ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.