‘ഐബ്രസ്റ്റ് എക്‌സാം’ രാജ്യമെമ്പാടും അവതരിപ്പിക്കും; സ്തനാര്‍ബുദ ലക്ഷണമില്ലാത്തവരിലെ അസ്വാഭാവിക മുഴകളും കണ്ടെത്തും; നൂതന സംവിധാനവുമായി എച്ച്എല്‍എല്ലും യുഇ ലൈഫ് സയന്‍സസും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഇ ലൈഫ് സയന്‍സസും കൈകോര്‍ത്തു.

സ്തനാര്‍ബുദം നേരത്തെ നിര്‍ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിങ് സംവിധാനം ‘ഐബ്രസ്റ്റ് എക്‌സാം’ രാജ്യമെമ്പാടും അവതരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എച്ച്എല്‍എല്‍ അഞ്ചു വര്‍ഷത്തേക്ക് യുഇ ലൈഫ് സയന്‍സസിനെ എം പാനല്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട നവീനമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് യുഇ ലൈഫ് സയന്‍സസ്. രോഗം പ്രാരംഭത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിനുള്ള എളുപ്പവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ‘ഐബ്രസ്റ്റ് എക്‌സാം’.

25,000ല്‍ അധികം സ്ത്രീകളില്‍ പഠനം നടത്തുകയും ക്ലിനിക്കലി സാധൂകരിക്കപ്പെടുകയും ചെയ്ത സംവിധാനമാണ് ഇത്. ആരോഗ്യമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കാത്ത സ്ത്രീകളില്‍ അസ്വാഭാവിക മുഴകള്‍ തിരിച്ചറിയാന്‍ ഐബ്രസ്റ്റ് എക്സാമിലൂടെ സാധിക്കും.

എച്ച്എല്‍എല്ലിന്റെ സ്ത്രീകള്‍ക്കുള്ള ഉല്‍പ്പന്ന ശ്രേണിയില്‍ ഇത്തരം ഒരു നൂതന സങ്കേതം ഉള്‍പ്പെടുത്താനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് എച്ച്എല്‍എല്‍ സിഎംഡി കെ. ബെജി ജോര്‍ജ് പറഞ്ഞു. ഇതിനോടകം പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ അംഗീകാരവും ഈ സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്.