
അടൂർ: മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
227 പുതിയ പാലങ്ങള്‍ അതും അതില്‍ 400 ദിവസം കൊണ്ട് 100 വലിയ പാലങ്ങള്‍ നിർമ്മിക്കുവാൻ നേതൃത്വം നല്‍കിയ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും മികച്ച മന്ത്രിയായിട്ടും പാലാരിവട്ടം പാലം മാത്രം മനസില്‍ എത്തുന്നതിനെയാണ് വ്യാജ ഇടത് പ്രചരണം സൃഷ്ടിച്ച പൊതുബോധം എന്ന് പറയുന്നത്.
കള്ളം പ്രചരിപ്പിക്കുന്നതില്‍ ഗീബല്‍സിനെ വെല്ലുന്നതാണ് ഇടത് വ്യാജ പ്രചരണം വിഭാഗം. ഇനി പാലാരിവട്ടം പാലത്തിലേക്ക് തന്നെ പോയാല്‍ അത് പഞ്ചവടി പാലം പോലെ തകർന്നു പോയ ഒരു പാലം അല്ല. ഈ മന്ത്രിസഭയുടെ കാലത്തെ കൂളിമാട് പാലം പോലെയോ ദേശീയ പാത ഇടിഞ്ഞ് വീണത് പോലെയോ പാലാരിവട്ടം പാലത്തിനു ഒന്നും സംഭവിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടത് കള്ള പ്രചരണത്തിന്‍റെ ഭാരത്തിനെ അതിജീവിച്ച് ഇന്നും അവിടെ സ്ഥിതി ചെയ്യുന്നത് ഇബ്രാഹിം കുഞ്ഞിന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട അതെ പാലം തന്നെയാണ്.



