
സ്വന്തം ലേഖകൻ
കൊച്ചി : മുന്‍പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വിജിലൻസ് അറസ്റ്റിൽ. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിൽ വച്ചാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് മുന്നിൽ കണ്ട് ചൊവ്വാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മുന്‍മന്ത്രിയുടെ കൊച്ചിയിലെ വസതിയിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യമാത്രമാണുണ്ടായിരുന്നത്. വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് മുതൽ സ്ഥലത്ത് വന്‍ പോലീസ് സംഘവും ക്യാംപ് ചെയ്യുന്നുണ്ട്.