തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷ് കുടുതല്‍ കുരുക്കിലേക്ക്.
സുകാന്തിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ മൊഴി പോലീസ് ശേഖരിച്ചു.
സുകാന്തിനെതിരെ ഇവരും മൊഴി നല്‍കിയിട്ടുണ്ട്. തന്നേയും ചതിച്ചുവെന്നാണ് ഈ യുവതിയുടെ നിലപാട്.
ഐബിയിലെ തന്നെ
ഉദ്യോഗസ്ഥയാണ് ഇവരും. നോര്‍ത്ത് ഈസ്റ്റിലെ മറ്റൊരു യുവതിയേയും സുകാന്ത് പ്രണയ ചതിയില്‍ വീഴ്ത്തിയിരുന്നു. കുംഭമേളയ്ക്കിടെ ഈ യുവതിയേയും ചൂഷണം ചെയ്തതായി ഐബി കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സുകാന്ത് സുകേഷിനെ ഇനിയും കണ്ടെത്താന്‍ ഐബിയ്ക്കും കഴിയുന്നില്ല. സുകാന്തിനെ അറസ്റ്റു ചെയ്യുന്നത് തടയാത്ത ഹൈക്കോടതി തീരുമാനം എത്തിയിട്ടും പോലീസിനും സുകാന്തിനെ കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല.
സുകാന്തിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാല്‍സംഗത്തിനും തട്ടിക്കൊണ്ടു പോകലിനുമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയിരുന്നു.
സുകാന്തിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ മൊഴി പോലീസ് ശേഖരിച്ചു. മറ്റ് ഐ.ബി. ഉദ്യോഗസ്ഥരുടെ മൊഴികളും ശേഖരിക്കുന്നു. സുകാന്തിനു വേണ്ടി തിരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുടെ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷിനെതിരെ ലൈംഗിക പീഡനത്തിന് തെളിവ് പുറത്തുവന്നതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. ഒളിവില്‍ പോയ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.