
ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ പരിഭ്രാന്തരായി; ബന്ധുക്കളും കൈവിട്ടതോടെ പോലീസിന് മുന്നില്‍ ഹാജരായി സുകാന്തിൻ്റെ മതാപിതാക്കള്‍; ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് മൊഴിയെടുത്ത് മുന്‍ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍; സുകാന്തിന്റെ അച്ഛനെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്.
സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.
ചാവക്കാട് സ്റ്റേഷനില്‍ ഹാജരായപ്പോളാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. ഇന്നാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. ഏത് സാഹചര്യത്തിലാണ് ഇവര്‍ കീഴടങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരേന്ത്യയിലെ ബന്ധുക്കളിലേക്ക് അടക്കം പോലീസ് അന്വേഷണം നീങ്ങിയിരുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയും പോലീസിന് മുന്നിലെത്തുന്നത്. ഏതായാലും നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പേട്ട എസ്‌ഐ ബാലുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമപ്പഞ്ചായത്തംഗം ഇ. എസ്. സുകുമാരന്റെ സാന്നിധ്യത്തില്‍ നോട്ടീസ് പതിച്ചത്. ചിത്രത്തില്‍ കാണുന്ന ആള്‍ പേട്ട സ്റ്റേഷനിലെ 396/2025 നമ്പര്‍ കേസിലെ പ്രതിയാണ്. ടിയാനെക്കുറിച്ച് വിവരംലഭിക്കുന്നവര്‍ ഇതോടൊപ്പമുള്ള ഫോണ്‍നമ്പറുകളില്‍ അറിയിക്കണം എന്നാണ് വീടിന്റെ ഗേറ്റിലും മതിലിലുമെല്ലാം പതിച്ച നോട്ടീസില്‍ പറയുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഉത്തരവാദി സുകാന്ത് ആണെന്ന വീട്ടുകാരുടെ പരാതിപ്രകാരമാണ് ഇദ്ദേഹത്തെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. അന്നുമുതല്‍ ഒളിവില്‍പ്പോയ സുകാന്തിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെ സുകാന്തിനെ ഐ ബി ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പതിച്ച സാഹചര്യത്തിലാണ് അമ്മയും അച്ഛനും പോലീസിന് മുന്നിലെത്തിയത്.