
ഐബി ഉദ്യോഗസ്ഥയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ഉദ്യോഗസ്ഥയുടെ പിതാവിൻ്റെ ആരോപണത്തോടെ വിഷയത്തിൽ പുതിയ ട്വിസ്റ്റ്; ഇന്ത്യയിലെ പ്രധാന രഹസ്യന്വേഷണ ഏജൻസിക്ക് സ്വന്തം ജീവനക്കാരനെ പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് വിചിത്രം; മകൾ ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്ന് ആശുപത്രി ചികിത്സ തേടിയതിന്റെ രേഖകൾ കൈമാറിയിട്ടും പ്രതിയെക്കുറിച്ച് സൂചനയില്ലാതെ പോലീസ്
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണത്തോടെ വിഷയത്തില്‍ പുതിയ ട്വിസ്റ്റ്.
സുകാന്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഐബിയ്ക്കും നാണക്കേടായി. ഇന്ത്യയിലെ പ്രധാന രഹസ്യാന്വേഷണം ഏജന്‍സിയ്ക്ക് സ്വന്തം ജീവനക്കാരനെ പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് വിചിത്രം. ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പേട്ടാ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്.
ചൊവ്വാഴ്ചയാണ് അച്ഛനും ബന്ധുക്കളും പേട്ട സിഐയെ കാണാനെത്തിയത്. മകള്‍ സുകാന്തില്‍നിന്നു ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളടക്കമാണ് പിതാവ് പോലീസിനു കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ബാഗില്‍നിന്നു കണ്ടെടുത്ത ബാങ്ക് രേഖകളും പോലീസിനു നല്‍കി. ഈഞ്ചയ്ക്കലില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട സ്വദേശിയെ മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ സുഹൃത്ത് സുകാന്തിനായി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. സുകാന്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്.
ലൈംഗിക അതിക്രമം സംബന്ധിച്ച തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് യുവതിയുടെ അച്ഛന്‍ അറിയിച്ചു.
സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍നിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ കഴിയുന്ന സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സുകാന്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഐബിയ്ക്ക് നാണക്കേടായി മാറിയിട്ടുണ്ട്.
ഇയാളെ സസ്‌പെന്റ് ചെയ്യാന്‍ ഐബി വൈകുന്നതും ദൂരൂഹത കൂട്ടുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയായിരുന്ന 23 വയസ്സുകാരി മാര്‍ച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശിയായ സുകാന്ത്.
ഐബി പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാള്‍ ഐബി ഉദ്യോഗസ്ഥയില്‍നിന്ന് പണം വാങ്ങിയെന്നും ശമ്ബളമുള്‍പ്പെടെ പൂര്‍ണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു.
സുകാന്തുമായുള്ള അടുപ്പം ഉദ്യോഗസ്ഥ വീട്ടില്‍ അറിയിക്കുകയും വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹക്കാര്യത്തില്‍നിന്ന് സുകാന്ത് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്നാണ് ജോലി കഴിഞ്ഞ് വരവേ സുകാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിനുശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്നാണ് ഐബിയുടെ കണ്ടെത്തല്‍. സുകാന്തിന്റെ സസ്പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്ബാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്നു. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്.
ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു.
യുവതി ട്രെയിന് മുന്നില്‍ ചാടി മരിക്കുന്നതിന് മുമ്ബും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ സുകാന്ത് ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിന്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല.