
ശല്യം ചെയ്യുന്നതിന് പരാതി നല്‍കി, പരാതി നല്‍കിയ വിരോധത്തില്‍ യുവതിയെ വഴിയില്‍ വച്ച് അക്രമിച്ചു; മൂലവട്ടം സ്വദേശിയെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പൊലീസ്
സ്വന്തം ലേഖകന്‍
കോട്ടയം: ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂലവട്ടം എടുത്തുംകടവില്‍ വീട്ടില്‍ രാജു മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന ലിജുമോന്‍ രാജു (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം മുപ്പായിക്കാട് സ്വദേശിനിയായ യുവതിയെ കൊച്ചപ്പന്‍ ചിറ ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. യുവതി ഇയാള്‍ക്കെതിരെ മുന്‍പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനോടുള്ള വിരോധം മൂലമാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്. ഓ ജിജു ടി. ആര്‍, എസ്.ഐ അനീഷ് കുമാര്‍, ബിനീഷ് , സി.പി.ഓ മാരായ സതീഷ് എസ്, സലമോന്‍, റെജിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.