
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി..! കോട്ടയം കളക്ടര്‍ക്ക് മാറ്റം; വി വിഘ്‌നേശ്വരി പുതിയ കളക്ടര്‍..! മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍.പുതിയ കോട്ടയം കളക്ടറായി വി വിഘ്‌നേശ്വരി ചുമതലയേൽക്കും . നിലവില്‍ ഡോ. പി കെ ജയശ്രീയാണ് കോട്ടയം കളക്ടറിന്റെ ചുമതലപുതിയ കോട്ടയം കളക്ടറായി വഹിക്കുന്നത്.
മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടിയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയത്. ഇതിന് പുറമേ മൈനിംഗ് ആന്റ് ജിയോളജി, പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആദ്യം റവന്യൂവകുപ്പിലേക്കാണ് ഹനീഷിനെ മാറ്റിയത്. തുടര്‍ന്ന് അതിവേഗം തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയായിരുന്നു. എഐ ക്യാമറ വിവാദത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഹനീഷിന് നല്‍കിയത്.
എം ജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിങ് ഡയറക്ടര്‍ ചുമതലയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.