സംസ്ഥാനത്ത് ഐ.എ.എസ് ഓഫിസർമാർക്ക് സ്ഥലം മാറ്റം: പി.കെ. ജയശ്രീ കോട്ടയം ജില്ലാ കളക്ടറാകും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐ. എ. എസ് തലത്തിൽ വൻ അഴിച്ചുപണി. ജില്ലാ കളക്ടർമാർക്കും സ്ഥലമാറ്റം.

കോട്ടയത്ത് എം. അഞ്ജനക്ക്‌ പകരം പി.കെ. ജയശ്രീയാണ് പുതിയ കളക്ടറാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ മാറ്റി. പകരം സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ആകും.

എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, പത്തനംതിട്ട കലക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ടുമാണ് അഴിച്ചുപണി.

ആശാ തോമസ് ആരോഗ്യ സെക്രട്ടറിയും, ഡോ. വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ആകും. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കളക്ടറായും നിയോഗിക്കപ്പെട്ടു.