video

00:00

ഐ.എ.എസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; ചിത്ര. എസ് പാലക്കാട്‌ കളക്റ്ററാകും ;  പ്രണബ് ജോതിനാഥ് സ്പോര്‍ട്ട്സ്– യുവജനകാര്യ സെക്രട്ടറി ; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി കെ.ബിജു ചുമതലയേൽക്കും

ഐ.എ.എസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; ചിത്ര. എസ് പാലക്കാട്‌ കളക്റ്ററാകും ; പ്രണബ് ജോതിനാഥ് സ്പോര്‍ട്ട്സ്– യുവജനകാര്യ സെക്രട്ടറി ; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി കെ.ബിജു ചുമതലയേൽക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഐ എ എസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ. മിനി ആന്റണി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാകും . ചിത്ര. എസ് പാലക്കാട്‌ കളക്റ്ററായി ചുമതലയേൽക്കും. ഇപ്പോഴത്തെ പാലക്കാട് കലക്ടര്‍ജോഷി മൃണ്‍മയി ശശാങ്ക് നാഷണല്‍ഹെല്‍ത്ത് മിഷന്‍റെ സംസ്ഥാന ഡയറക്ടറാകും.

കെ.ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാകും. റാണി ജോര്‍ജ് സാമൂഹിക നീതിവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയായി നിയമിക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പോർട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു മുൻപ് ചുമതല നൽകിയിരുന്നത്. ശിവശങ്കർ വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.

ബി.അശോകിന് കാര്‍ഷിക പ്രൊഡക്ഷന്‍ കമ്മിഷണറുടെ അധിക ചുമതലനല്‍കി. വിഴിഞ്ഞം തുറമുഖത്തിന്‍റെ മാനേജിങ് ഡയറക്ടറായി കെ.ഗോപാലകൃഷ്ണനെ നിയമിച്ചു.

Tags :