play-sharp-fill
ഐ.എ.എസ്, ഐ,പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം ; പ്രൊമോഷനായി നൽകിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു

ഐ.എ.എസ്, ഐ,പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം ; പ്രൊമോഷനായി നൽകിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം. വിവിധ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷനായി തയ്യാറാക്കിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു. 1995 ഐഎഎസ് ബാച്ചിലെ എം ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2004 ഐഎഎസ് ബാച്ചിലെ അലി അസ്ഗർ പാഷ, കെ എൻ സതീഷ്, ബിജു പ്രഭാകർ എന്നിവരെ സൂപ്പർ ടൈം സ്‌കെയിൽ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്കും 2007 ഐഐസ് ബാച്ചിലെ എൻ പ്രശാന്തിനെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്കും 2002 ഐപിഎസ് ബാച്ചിലെ സ്പർജൻ കുമാർ, ഹർഷിതാ അട്ടല്ലൂരി എന്നിവരെ ഐജി ഓഫ് പോലീസ് പദിവിയിലേക്കും ഉയർത്താൻ തീരുമാനമായി. 2007 ഐപിഎസ് ബാച്ചിലെ ദബേഷ് കുമാർ ബഹ്ര, രാജ്പാൽ മീണ, ഉമ, വി എൻ ശശിധരൻ എന്നിവരെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്കും 1995 ഐപിഎസ് ബാച്ചിലെ എസ് സുരേഷ്, എം ആർ അജിത് കുമാർ എന്നിവരെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പദവിയിലേക്കും ഉയർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1995 ഐഎഫ്എസ് ബാച്ചിലെ രാജേഷ് രവീന്ദ്രന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പദവിയിലേയക്കും 2006 ഐഎഫ്എസ് ബാച്ചിലെ കെ വിജയാനന്ദൻ, ആർ കമലാഹർ, പി പി പ്രമോദ് എന്നിവരെ ഫോറസ്റ്റ് കൺസർവേറ്റർ പദവിയിലേയ്ക്കും സ്ഥാനക്കയം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

Tags :