play-sharp-fill
തത്സമയം ഡെപ്യൂട്ടി എഡിറ്റർ ഡോ.ഐ.വി ബാബു നിര്യാതനായി

തത്സമയം ഡെപ്യൂട്ടി എഡിറ്റർ ഡോ.ഐ.വി ബാബു നിര്യാതനായി

സ്വന്തം ലേഖകൻ

കോഴിക്കോട്: മാധ്യമ പ്രവർത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു(54) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ദേശാഭിമാനി പത്രാധിപ സമിതി അംഗമായാണ് മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയത്.മലയാളം വാരിക അസി. എഡിറ്റർ,മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപർ,ലെഫ്റ്റ് ബുക്‌സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.രണഗാഥ,സായാഹ്നം,പടഹം തുടങ്ങിയ സായാഹ്ന പത്രങ്ങളിലും അൺ എയ്ഡഡ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പുസ്തകങ്ങൾ രചിക്കുകയും വിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.

കാലിക്കറ്റ് സർവകലാശാല യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തിൽ അംഗമായുംപ്രവർത്തിച്ചു.

തലശ്ശേരിക്കടുത്ത് മൊകേരിയിൽ 1965ലാണ് ജനനം. സി.പി.എം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാർഥികളാണ്)