video
play-sharp-fill
ഐ ഫോണ്‍ 13 പ്രോ വാങ്ങിയ അധ്യാപകൻ മാസങ്ങള്‍ക്കുള്ളില്‍ അപ്ഡേറ്റ് ചെയ്തു; പിന്നാലെ കിട്ടിയത് എട്ടിന്റെ പണി; ഒടുവിൽ ഒന്നരവർഷത്തെ നിയമ പോരാട്ടം; ആപ്പിളിന് പിഴയിട്ട് ഉപഭോക്തൃ കോടതി; അധ്യാപകന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിർദേശം

ഐ ഫോണ്‍ 13 പ്രോ വാങ്ങിയ അധ്യാപകൻ മാസങ്ങള്‍ക്കുള്ളില്‍ അപ്ഡേറ്റ് ചെയ്തു; പിന്നാലെ കിട്ടിയത് എട്ടിന്റെ പണി; ഒടുവിൽ ഒന്നരവർഷത്തെ നിയമ പോരാട്ടം; ആപ്പിളിന് പിഴയിട്ട് ഉപഭോക്തൃ കോടതി; അധ്യാപകന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിർദേശം

പാലക്കാട്: ആപ്പിള്‍ ഐ ഫോണ്‍ 13 പ്രോ വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പാലക്കാട് അലനെല്ലൂർ എടത്തനാട്ടുകര സ്വദേശിയും യുപി സ്കൂള്‍ സംസ്‌കൃതം അധ്യാപകനുമായ സഞ്ജയ് കൃഷ്ണനാണ് കോടതിയെ സമീപിച്ചത്.

ഫോണ്‍ ഉപയോഗിച്ച്‌ തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ അപ്ഡേറ്റ് ചെയ്തതാണ് സഞ്ജയ്ക്ക് വിനയായത്.

ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ക്രീൻ തകരാറിലായതോടെ ആപ്പിള്‍ കമ്പനിയുടെ ഒഫീഷ്യല്‍ സർവീസ് സെന്ററില്‍ കൊടുത്തെങ്കിലും ശരിയാക്കി നല്‍കാത്തതിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും തുടർന്നാണ് ആപ്പിള്‍ കമ്പനിക്കെതിരെയും സർവിസ് സെന്ററിനെതിരെയും പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഫോണ്‍ നന്നാക്കി നല്‍കാനോ അല്ലെങ്കില്‍ ഫോണിന്റെ വിലയോടൊപ്പം 10% പലിശയും കോടതി ചിലവുമടക്കം 75,000 രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടു.

ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലർക്കും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് സഞ്ജയ് പറഞ്ഞു. സഞ്ജയ് കൃഷ്ണന് വേണ്ടി അഡ്വ. മനു മോഹൻ ഹാജരായി.