
കോട്ടയം :പനച്ചിക്കാട് ആയുർവേദ ആശുപത്രിയ്ക്ക് സമീപം കോൺക്രീറ്റുമായി വന്ന ലോറി വീട്ടു മുറ്റത്തേയ്ക്ക് മറിഞ്ഞു .ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
പനച്ചിക്കാട് തുണ്ടിയിൽ ( റ്റി എസ് ഏബ്രഹാം) കുഞ്ഞുമോന്റെ വീടിനു മുൻ ഭാഗത്തേക്കാണ് ലോറി മറിഞ്ഞത് .
വീടിന് മുകളിലുള്ള മൺതിട്ട ഇടിഞ്ഞതോടെയാണ് ലോറി വീടിന് മുകളിലേയ്ക്ക് മറിഞ്ഞത്. അയ്മാൻ കവലയ്ക്ക് സമീപമാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺക്രീറ്റ് മിക്സിങ് യൂണിറ്റുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവർ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ വീടിന്റെ ഒരുഭാഗം പൂർണമായി തകർന്നു.
ജലജീവൻ മിഷന്റെ നിർമ്മാണ ജോലികളമായി ബന്ധപ്പെട്ടാണ് വാഹനം എത്തിത്. ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറി മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോറിക്കുള്ളിൽ പത്ത് ടണ്ണോളം മിക്സിങ് ഉള്ളതിനാൽ എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫുൾ ലോഡോടെ വാഹനം മറിഞ്ഞതിനെ തുടർന്ന് ഫയൽ ഫോഴ്സും പൊലീസും എത്തിയ ശേഷമെ വാഹനംമാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്ന് പഞ്ചായത്ത് മെമ്പർ പ്രസീത പറഞ്ഞു.