നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാല്‍ പദവി ഏറ്റെടുക്കാൻ താൽപര്യമുണ്ട്; ഏത് പാർട്ടി സീറ്റ് നൽകിയാലും സ്വീകരിക്കും; ഐ എം വിജയൻ

Spread the love

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നറിയിച്ച്‌ മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം ഐ എം വിജയൻ.

video
play-sharp-fill

തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ദൂതൻ നേരിട്ട് വന്ന് സംസാരിച്ചതായി ഐ എം വിജയൻ വെളിപ്പെടുത്തി. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാല്‍ ആ പദവി ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ഇക്കാര്യം ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘മൂന്ന് പ്രധാന മുന്നണികളുമായും അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഒരു പ്രത്യേക പാർട്ടിയുടെ മാത്രം ഭാഗമായി നില്‍ക്കാൻ എനിക്ക് പരിമിതികളുണ്ട്. പി ടി ഉഷയെ പോലെ എം പിയാകാൻ താല്‍പര്യമുണ്ട്. ഏത് പാര്‍ട്ടി സീറ്റ് നല്‍കിയാലും സ്വീകരിക്കും. എന്നാല്‍ സ്‌പോര്‍ട്‌സിന്റെ പേരിലായിരിക്കണം. അല്ലാതെ ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച്‌ വിവിധ കോണുകളില്‍ നിന്ന് ചർച്ചകള്‍ ഉയരുന്നതിനിടെയാണ് താരം തന്റെ നിലപാടറിയിച്ചത്.