‘ഐ ലവ് യു ഡെത്ത്’ എന്ന് ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് എട്ടാം ക്ലാസുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നാഗ്പൂര്‍: എട്ടാം ക്ലാസുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍.

13കാരിയായ ആര്യയുടെ മൃതദേഹത്തിന് സമീപത്തു നിന്ന് ഐ ലവ് യൂ ഡത്ത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. നാഗ്പൂരിലെ ചന്ദ്രാമണി നഗറിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ അന്നേദിവസം സ്‌കൂളില്‍ വിട്ടിരുന്നു. കൂട്ടാനായി പോയപ്പോള്‍ മകള്‍ മറ്റൊരു ഓട്ടോയില്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് താന്‍ ജോലിക്ക് പോകുകയും ചെയ്തതായി അച്ഛന്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഈസമയത്ത് ഭാര്യയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും നോട്ടുബുക്കുകളും പരിശോധിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.