‘ഐ ലവ് വൈക്കം ‘ ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ കവലയിലെ ട്രാഫിക് ഐലന്റിൽ സ്ഥാപിച്ച ‘ഐ ലവ് വൈക്കം’ പ്രോജക്ട് സി കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

വൈക്കം : ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ കവലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ‘ഐ ലവ് വൈക്കം’ പ്രോജക്ട് സി കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഭവന നിർമാണം, സ്കൂളുകളിലെ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡിന്റെ അടിസ്ഥാനത്തിൽ മരുന്ന് വിതരണം, വിദ്യാർത്ഥികൾക്കുള്ള സൗജന്യ കണ്ണട എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ അവതരിപ്പിച്ചു.

കൂടാതെ, ഫുഡ് കിറ്റുകൾ, അഡൽട്ട് ഡയപ്പർ, ഔഷധ കഞ്ഞി, ഓണകിറ്റുകൾ എന്നിവ വിതരണം ചെയ്യുന്നതുൾപ്പെടെ നിരവധി പരിപാടികൾ ലയൺസ് ക്ലബ് വൈക്കം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, ഉപാധ്യക്ഷൻ പി ടി സുഭാഷ്, കൗൺസിലർമാരായ ബി ചന്ദ്രശേഖരൻ, ബി രാജശേഖരൻ, കെ ബി ഗിരിജ കുമാരി, ലേഖ ശ്രീകുമാർ, ലയൺസ് ക്ലബ് സെക്രട്ടറി പി എൻ രാധാകൃഷ്ണൻ നായർ, റീജനൽ ചെയർമാൻ മാത്യു കോടാലിച്ചിറ, ജോബി കുര്യൻ, ബൈജു മാണി, സുജിത്ത് മോഹൻ, കെ മനോജ് കുമാർ, യെസ്ടെക്, സുനിൽ കാസിൽ, ജീമോൻ, നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസൻ നായർ എന്നിവർ പങ്കെടുത്തു.