play-sharp-fill
ഐ-ലീഗ് സീസണിൽ റിയൽ കാശ്മീരിന് ആദ്യ ജയം

ഐ-ലീഗ് സീസണിൽ റിയൽ കാശ്മീരിന് ആദ്യ ജയം

 

സ്വന്തം ലേഖകൻ

ഐ-ലീഗ് സീസണിൽ റിയൽ കാശ്മീരിന് ആദ്യ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സിറ്റിയെയാണ് കശ്മീർ സംഘം തകർത്തത്.


ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കശ്മീരിന്റെ ജയം. 22-ാം മിനിറ്റിൽ ഡാനിഷ് ഭട്ടാണ് കശ്മീരിന്റെ ആദ്യ ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഐവറി കോസ്റ്റ് താരം ബേസി അർമാൻഡിന്റെ ഗോളിൽ കശ്മീർ ലീഡുയർത്തി. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ സെയ്ദ് സുഹൈൽ പാഷ ചെന്നൈയ്ക്കായി ഒരു ഗോൾ മടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയത്തോടെ കശ്മീർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്കുയർന്നു. ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ വിജയിച്ച കശ്മീർ രണ്ടിൽ സമനില വഴങ്ങുകയായിരുന്നു.