‘അച്ഛന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ലാതെ കെെ നീട്ടേണ്ടി വന്നിട്ടുണ്ട്’

Spread the love

നടൻ കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

video
play-sharp-fill

താരത്തിന്‍റെ പഴയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയിൽ സജീവമല്ലാതിരുന്നപ്പോൾ താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നുവെന്നും അന്ന് ആരും തന്നെ സഹായിച്ചില്ലെന്നും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്‍റെ പിതാവ് ബോബൻ കുഞ്ചാക്കോ സൗഹൃദത്തെ വളരെയധികം വിലമതിക്കുന്ന വ്യക്തിയായിരുന്നു. ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ, സിനിമ ഇല്ലാത്തപ്പോൾ അദ്ദേഹം കുറച്ച് ബിസിനസ്സ് ചെയ്തു. പക്ഷേ, അതൊന്നും പ്രതീക്ഷിച്ച വിജയമായിരുന്നില്ല. “അപ്പന്റെ സുഹൃത്തിന് പണം കടം കൊടുക്കാൻ അമ്മയുടെ സ്വർണ്ണം പണയം വയ്ക്കുകയും അവയെല്ലാം നഷ്ടപ്പെടുകയും ചെയ്തു. അപ്പോഴും അപ്പൻ സുഹൃത്തിനെ ശല്യം ചെയ്തില്ല. അപ്പൻ മരിച്ച വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ലാതെ കെെ നീട്ടേണ്ടി വന്നിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group