‘ചേട്ടാ എന്ന വിളി കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു’

Spread the love

ഹരാരെ: ഇന്ത്യക്കായി വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള സഞ്ജു സാംസൺ ആരാധകരുടെ പിന്തുണ തന്റെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞു. സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് സഞ്ജുവിന്‍റെ പ്രതികരണം.

എനിക്ക് നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്. കാണികളിൽ ധാരാളം മലയാളികൾ ഉണ്ടെന്ന് തോന്നുന്നു. അവരുടെ ചേട്ടാ വിളി കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു എന്നും സഞ്ജു പറഞ്ഞു.