ഉടൻ തന്നെ ബുക്ക് ചെയ്തോളൂ..! അണിയറയില്‍ ഒരുങ്ങി നില്‍ക്കുന്നത് വമ്പന്‍ മാറ്റങ്ങൾ; ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2023 അല്‍കാസര്‍ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖിക
കൊച്ചി: ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2023 അല്‍കാസര്‍ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഈ മൂന്നു വരി എസ്‌യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനിലോ അംഗീകൃത സിഗ്നേച്ചര്‍ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ അല്‍കാസറിന് പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു.
പുതിയ 1.5 ലിറ്റര്‍ T-GDi 4-സിലിണ്ടര്‍ എഞ്ചിന്‍, 2023 മാര്‍ച്ച് 21-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ തലമുറ വെര്‍ണയ്ക്കും കരുത്ത് പകരും. ഹ്യുണ്ടായിയില്‍ ഉടനീളമുള്ള 1.4L ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ വരുന്നത്.
ക്രെറ്റ ലൈനപ്പില്‍ നിന്ന് ഹ്യുണ്ടായ് ഇതിനകം 1.4 എല്‍ ടര്‍ബോ എഞ്ചിന്‍ നീക്കം ചെയ്തിട്ടുണ്ട്.
പുതിയ 1.5 ലിറ്റര്‍ T-GDi 4-സിലിണ്ടര്‍ എഞ്ചിന്‍, 2023 മാര്‍ച്ച് 21-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ തലമുറ വെര്‍ണയ്ക്കും കരുത്ത് പകരും.
ഹ്യുണ്ടായിയില്‍ ഉടനീളമുള്ള 1.4L ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ വരുന്നത്. ക്രെറ്റ ലൈനപ്പില്‍ നിന്ന് ഹ്യുണ്ടായ് ഇതിനകം 1.4 എല്‍ ടര്‍ബോ എഞ്ചിന്‍ നീക്കം ചെയ്തിട്ടുണ്ട്.