ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ പുതിയ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു. അതിൽ 2030 സാമ്പത്തിക വർഷത്തോടെ 26 ലോഞ്ചുകൾ ഉൾപ്പെടുന്നു.
പുതിയ മോഡലുകൾ, പൂർണ്ണ മോഡൽ മാറ്റങ്ങൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവ ഉൾപ്പെടെ 20 ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ഐസിഇ) മോഡലുകളും ആറ് ഇലക്ട്രിക് വാഹനങ്ങളും കമ്പനിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, പ്രത്യേക വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. വരാനിരിക്കുന്ന ഹ്യുണ്ടായ് കോംപാക്റ്റ് എസ്‌യുവികളും ഇവികളും നമുക്ക് നോക്കാം.
എസ്‌യുവികളുടെ, പ്രത്യേകിച്ച് കോംപാക്റ്റ് എസ്‌യുവികളുടെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, പുതുതലമുറ വെന്യു ഉൾപ്പെടെ ഈ വിഭാഗത്തിൽ ഹ്യുണ്ടായി ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കും. സമഗ്രമായ ഡിസൈൻ മാറ്റങ്ങളും ഇന്റീരിയർ അപ്‌ഗ്രേഡുകളും ഉള്ള മൂന്നാം തലമുറ വെന്യു ആയിരിക്കും ഇത്. അതേസമയം എഞ്ചിൻ സജ്ജീകരണം നിലവിലെ തലമുറയിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും. ക്രെറ്റ, അൽകാസർ എസ്‌യുവികളിൽ നിന്ന് 2025 ഹ്യുണ്ടായി വെന്യു ചില ഡിസൈൻ ഘടകങ്ങൾ സ്വീകരിക്കുമെന്ന് വ്യക്തമായ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹ്യുണ്ടായി ബയോൺ കോംപാക്റ്റ് ക്രോസ്ഓവറിന്റെ ഇന്ത്യയിലെ ലോഞ്ചും ആലോചനയിലാണ്. i20 യുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഈ മോഡൽ ആഗോളതലത്തിൽ 1.0L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.
ഈ കോൺഫിഗറേഷൻ 175N-ൽ 99bhp, 175N-ൽ 118bhp എന്നിങ്ങനെ രണ്ട് വ്യത്യസ്ത പവർ ഔട്ട്‌പുട്ടുകൾ നൽകുന്നു.
ഈ വർഷം ആദ്യം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനൊപ്പം മൂന്ന് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഹ്യുണ്ടായി പ്രഖ്യാപിച്ചു. കൂടാതെ സപ്ലൈ ചെയിൻ പ്രാദേശികവൽക്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ഏഴ് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 600 പബ്ലിക് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഹൈബ്രിഡ് പവർട്രെയിൻ ഉൾക്കൊള്ളുന്ന പുതുതലമുറ ക്രെറ്റയുമായി ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2027-ൽ എത്തും.
സ്റ്റാൻഡേർഡ് 42kWh, ലോംഗ്-റേഞ്ച് 49kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ആഗോളതലത്തിൽ വിൽക്കുന്ന ഒരു ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായി ഇൻസ്റ്റർ ഇവി .
എക്‌സ്റ്റർ, വെന്യു, ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും കമ്പനി പരിഗണിക്കുന്നുണ്ട്. 2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച ഹ്യുണ്ടായി അയോണിക് 9 വരും വർഷങ്ങളിൽ ഇന്ത്യയിലും എത്തിയേക്കാം എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.