
ഹൈദരാബാദ്: നാലുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. സ്‌കൂള്‍ പ്രവര്‍ത്തനസമയത്തിന് ശേഷമായിരുന്നു സംഭവം.
സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, കുട്ടിയുടെ തലയ്ക്കടിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും നിലത്തിട്ട് കുട്ടിയെ ഉരുട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഹൈദരാബാദ് ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മ സ്‌കൂളിലെ ബസ് ജീവനക്കാരിയാണ്. ഇവര്‍ സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുവിടാന്‍പോയ സമയത്താണ് മറ്റൊരു ജീവനക്കാരിയായ ലക്ഷ്മി കുട്ടിയെ മര്‍ദിച്ചത്. സ്‌കൂളിന്റെ അയല്‍പ്പക്കത്ത് താമസിക്കുന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റുകുട്ടികളെ ഉപദ്രവിച്ചതായി വിവരമില്ല. ഇതുവരെ മറ്റു രക്ഷിതാക്കളൊന്നും ഇത്തരം പരാതികള്‍ പറഞ്ഞിട്ടുമില്ല. സംഭവത്തിൽ കുട്ടിയുടെ അമ്മയോട് സഹപ്രവര്‍ത്തകയായ ലക്ഷ്മിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നതായും ഇതാണ് കുട്ടിയെ മര്‍ദിക്കാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. തന്റെ ജോലി പോകുമെന്ന് ലക്ഷ്മി ഭയപ്പെട്ടിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.




