ഹൈദരാബാദിൽ വൻ ലഹരിമരുന്ന് വേട്ട; പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറും കാമുകനും പിടിയിൽ

Spread the love

ഹൈദരാബാദിൽ ലഹരിമരുന്ന് വേട്ട. പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറും കാമുകനും ഹൈദരാബാദ് പോലീസിന്റെ പിടിയിൽ.

video
play-sharp-fill

ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരി മാഫിയയില്‍ നിന്നാണ് ഇവര്‍ എംഡിഎംഎയും (MDMA) എല്‍എസ്ഡി (LSD) സ്റ്റാമ്ബുകളും ഹൈദരാബാദിലെത്തിച്ചിരുന്നത്. ജോലിയില്‍ നിന്നുള്ള ശമ്ബളത്തിന് പുറമെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ് ഇരുവരും മാരക ലഹരിമരുന്നുകളുടെ വില്പനയിലേക്ക് തിരിഞ്ഞത്.

പ്രധാനമായും ഐടി ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ബിസിനസ്. വാട്‌സ്‌ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി രഹസ്യ കോഡുകള്‍ ഉപയോഗിച്ചായിരുന്നു ഇടപാടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കഡപ്പള്ളി പൊലീസും ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ റെയിഡിലാണ് ഇവരുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. പ്രതികള്‍ രണ്ടുപേരും ലഹരിക്ക് അടിമകളാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.