video
play-sharp-fill

12 ഗ്രാം എംഡിഎംഎയും 3 ഗ്രാം ‘ഖുഷ്’ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

12 ഗ്രാം എംഡിഎംഎയും 3 ഗ്രാം ‘ഖുഷ്’ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

Spread the love

 

കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല സ്വദേശി നൗഫൽ (31) ആണ് പിടിയിലായത്. 12.497 ഗ്രാം എംഡിഎംഎയും, 2.860 ഗ്രാം ‘ഖുഷ്’ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവുമാണ് പിടിച്ചെടുത്തത്.

 

കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്‌ എസിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.