തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

Spread the love

തിരുവനന്തപുരം​:​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​പ​ത്തു​കി​ലോ​ ​ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വുമായി 2 വിദ്യാർത്ഥികൾ പിടിയിൽ.ഇ​വ​ർ​ ​ല​ഗേ​ജി​ൽ​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​ക​ഞ്ചാ​വി​ന് ​ ​ ​10 കോ​ടി​ രൂപ ​വി​ല​മ​തി​ക്കു​മെ​ന്നാ​ണ് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​

​ഇ​ത്ര​യും​ ​രൂ​പ​യു​ടെ​ ​ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വ് ​ആ​ദ്യ​മാ​യാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പി​ടി​കൂ​ടു​ന്ന​ത്.​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 11.10​ന് ​സിം​ഗ​പ്പൂ​രി​ൽ​ ​നി​ന്നു​മെ​ത്തി​യ​ ​സ്‌​കൂ​ട്ട് ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​ടി.​ആ​ർ​ 530ാം​ ​ന​മ്പ​ർ​ ​വി​മാ​ന​ത്തി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്നു​ ​ഇ​വ​ർ. വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യേ​ണ്ട​തി​നാ​ൽ​ ​ഇ​വ​രു​ടെ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ക​സ്റ്റം​സ് ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​​വി​മാ​ന​ത്തി​ൽ​ ​നി​ന്നും​ ​ടെ​ർ​മി​ന​ലി​നു​ള്ളി​ൽ​ ​പ്ര​വേ​ശി​ച്ച​പ്പോ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​ഇ​വ​രെ​ ​സം​ശ​യം​ ​തോ​ന്നി.​ ​

ക​ൺ​വേ​യ​ർ​ ​ബെ​ൽ​റ്റി​ൽ​ ​നി​ന്നും​ ​ഇ​വ​ർ​ ​ല​ഗേ​ജു​ക​ളു​മാ​യി​ ​പു​റ​ത്തു​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​അ​ധി​കൃ​ത​ർ​ ​തി​രി​ച്ചു​വി​ളി​ച്ച് ​ല​ഗേ​ജു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ​ ​രാ​ത്രി​ ​വൈ​കി​യും​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​തു​ട​രുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ഞ്ചാ​വി​ന്റെ​ ​ഉ​റ​വി​ട​വും​ ​ആ​ർ​ക്ക് ​വി​ൽ​ക്കാ​നാ​ണ് ​കൊ​ണ്ടു​വ​ന്ന​ത് ​എ​ന്ന​ത​ട​ക്ക​മു​ള്ള​ ​വി​വ​ര​ങ്ങ​ളും​ ​എ​യ​ർ​ക​സ്റ്റം​സി​ന്റെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.തുടർനടപടികളിലേക്ക് കസ്റ്റംസ് ഉടൻ കടക്കും