നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട ; 17 ബാഗുകളിലായി തുണികള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിൽ ; രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; കഞ്ചാവ് കടത്തിയത് ബാങ്കോക്കില്‍ നിന്ന് വന്ന എയര്‍ ഏഷ്യ വിമാനത്തിൽ
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസ് പിടികൂടി.ബാങ്കോക്കില്‍ നിന്ന് വന്ന എയര്‍ ഏഷ്യ വിമാനത്തിലാണ് 7.92 കിലോ കഞ്ചാവ് കടത്തിയത്.
17 ബാഗുകളിലായി തുണികള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി കസ്റ്റംസ് യൂണിറ്റാണ് കഞ്ചാവ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണിത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Third Eye News Live
0