രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് അരക്കോടി രൂപ ; എത്തുന്നത് ഒരുഗ്രാം വീതമുള്ള ഉരുളകളായി മലേഷ്യയും തായ്‌ലൻഡും വഴി ; പുതുവ‌ർഷം പ്രമാണിച്ച് കോട്ടയം ജില്ലയിൽ ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നതായി റിപ്പോർട്ട് ; വിതരണം ചെയ്യാൻ പ്രത്യേക സംഘം ; മൂന്ന് മാസത്തിനിടെ പിടികൂടിയത് 23.69 കിലോ കഞ്ചാവ്

Spread the love

കോട്ടയം : പുതുവ‌ർഷം ലക്ഷ്യംവച്ച് ജില്ലയിലേയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നതായി റിപ്പോർട്ട് . മലേഷ്യയും തായ്ലൻഡും വഴി കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘമുണ്ട്.

video
play-sharp-fill

മാരക രാസവസ്തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമ്മിക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വില്പന. അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയും വിമാനമാർഗവുമെന്നാണ് കണ്ടെത്തൽ.

പതിവ് ലഹരി കച്ചവടക്കാർ തന്നെയാണ് ഹൈബ്രിഡ് കഞ്ചാവ് വില്പനയുടെ പിന്നിലും. വിലയും ലാഭവും ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്ക് പ്രിയമാകുന്നത്. രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് അരക്കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. ഹൈബ്രിഡ് കഞ്ചാവിൽ സിന്തറ്റിക് രാസപദാർത്ഥം കലർന്നിട്ടുണ്ടെങ്കിലും ഒരു കിലോയ്ക്ക് മുകളിൽ കൈവശംവച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാനാകൂ. അതിനാൽ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്റെ ഗണത്തിൽപ്പെടുത്തണമെന്നാണ് ആവശ്യം. സമൂഹമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തിയാണ് വിപണനമെന്നാണ് കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിട്ടില്ലെങ്കിലും മൂന്ന് മാസത്തിനിടെ എക്‌സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ,200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലിഗ്രാം എം.ഡി.എം.എ , 5.71 ഗ്രാം മെത്താംഫിറ്റമിൻഎന്നിവ പിടിച്ചെടുത്തു. വിവിധ കേസുകളിലായി 807 പേരെ അറസ്റ്റ് ചെയ്തു.

ജില്ലാ കൺട്രോൾ റൂം: 0481 2562211
കോട്ടയം താലൂക്ക്: 0481 2583091
ചങ്ങനാശ്ശേരി താലൂക്ക്: 0481 2422741
വൈക്കം താലൂക്ക്: 04829 231592
കാഞ്ഞിരപ്പള്ളി താലൂക്ക്: 04828 221412
മീനച്ചിൽ താലൂക്ക്: 04822 212235