
കോഴിക്കോട്: ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ രാജിവെച്ചു.
നവോത്ഥാന സമിതി വൈസ് ചെയർമാൻ ആയിരുന്നു. രാജിക്കത്ത് ഉടന്‍ ചെയർമാന് കൈമാറുമെന്ന് ഹുസൈൻ മടവൂർ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ ആണ് നവോത്ഥാന സമിതി ചെയർമാൻ.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. ഈഴവർക്ക് നീതി കിട്ടുന്നില്ല എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന. മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നും പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷക്കാരന് മാത്രം സിപിഎം എല്ലാ പദവിയും അവസരവും നൽകുന്നുവെന്നും ക്രിസ്ത്യാനികൾക്ക് പോലും സിപിഐഎമ്മിനോട് വിരോധം ഉണ്ടായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.